22 September Tuesday

കോവിഡ് അടച്ചിടല്‍ : മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കണം:‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


ന്യൂഡൽഹി
കോവിഡ്‌ കാലയളവിൽ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നിർദേശം. പെൻഷൻ ഉൾപ്പെടെയുള്ളവ കൃത്യസമയത്ത്‌ വിതരണം ചെയ്യണമെന്നും ജസ്‌റ്റിസ്‌ അശോക്‌ഭൂഷൺ അധ്യക്ഷനായ ബെഞ്ച്‌ സാമൂഹ്യനീതി മന്ത്രാലയത്തോട്‌ നിർദേശിച്ചു.

ഒറ്റയ്‌ക്ക്‌ താമസിക്കുന്ന മുതിർന്നവർക്ക്‌ അവശ്യസാധനങ്ങളും സേവനങ്ങളും എത്തിച്ചുനൽകാന്‍‌ പ്രഥമ പരിഗണന വേണം. മരുന്ന്, മുഖാവരണം, സാനിറ്റൈസറുകൾ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണം. മുതിർന്ന പൗരൻമാർ എന്തെങ്കിലും ആവശ്യം ഉന്നയിച്ചാൽ അത്‌ നിറവേറ്റാന്‍ അധികൃതർ ജാഗ്രത പുലർത്തണം. വയോജന പരിപാലന കേന്ദ്രങ്ങൾ എല്ലാ സുരക്ഷാനിർദേശവും പാലിക്കുന്നുണ്ടെന്ന്‌  ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. രാജ്യസഭ മുൻ എംപിയും മുതിർന്ന അഭിഭാഷകനുമായ അശ്വിനികുമാറിന്റെ ഹർജിയിലാണ്‌ ഇടപെടൽ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top