27 September Sunday
കോടതിയലക്ഷ്യ നടപടി

2009ലെ പരാമര്‍ശത്തില്‍ ഖേദമുണ്ടെന്ന് പ്രശാന്ത്‌ ഭൂഷൺ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


ന്യൂഡൽഹി
കോടതിയലക്ഷ്യത്തിനും അഭിപ്രായസ്വാതന്ത്രത്തിനും ഇടയിലുള്ള അതിർവരമ്പ്‌ നേർത്തതാണെന്ന്‌ സുപ്രീംകോടതി. അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷനെതിരെ 2009ൽ എടുത്ത കോടതിയലക്ഷ്യ കേസിൽ വാദംകേൾക്കൽ പൂർത്തിയാക്കിയാണ്‌ ജസ്റ്റിസ്‌ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

സുപ്രീംകോടതിയിലെ 16 ചീഫ്‌ ജസ്റ്റിസുമാരെങ്കിലും അഴിമതിക്കാരാണെന്ന്‌ 2009ല്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. പരാമർശം മുൻ ചീഫ്‌ ജസ്റ്റുസുമാരെയോ കുടുംബങ്ങളെയോ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി പ്രശാന്ത്‌ ഭൂഷൺ അറിയിച്ചു.

അപകീർത്തികരമായ പരാമർശങ്ങൾ പ്രസിദ്ധീകരിച്ചതിന്‌ തെഹൽക എഡിറ്ററായിരുന്ന തരുൺ തേജ്‌പാലും ഖേദം പ്രകടിപ്പിച്ചു.

കക്ഷിചേരാന്‍ പൗരസമൂഹ പ്രതിനിധികൾ
അഭിഭാഷകൻ പ്രശാന്ത്‌ഭൂഷണ്‌ എതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പൗരസമൂഹ പ്രതിനിധികൾ സുപ്രീംകോടതിയെ സമീപിച്ചു. പ്രഭാത്‌പട്‌നായിക്ക്‌, ടി എം കൃഷ്‌ണ, ജയതിഘോഷ്‌, പി സായ്‌നാഥ്‌, അരുണാറോയ്‌, വജാഹബീബുള്ള തുടങ്ങിയവരാണ്‌ സുപ്രീംകോടതി സ്വമേധയാ തുടങ്ങിയ കോടതിയലക്ഷ്യ നടപടികളിൽ കക്ഷിചേരാൻ അപേക്ഷ നൽകിയത്‌. സുപ്രീംകോടതിയെയും ചീഫ്‌ജസ്‌റ്റിസിനെക്കുറിച്ചും നടത്തിയ പരാമര്‍ശത്തില്‍ മാപ്പപേക്ഷിക്കില്ലെന്ന്  പ്രശാന്ത്‌ഭൂഷൺ കഴിഞ്ഞദിവസം സത്യവാങ്മൂലം നല്‍കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top