20 September Sunday

ഭീമ കൊറേഗാവ്‌ കേസ് : ഹനി ബാബു 7 വരെ എൻഐഎ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


മുംബൈ
ഭീമ കൊറേഗാവ്‌ കേസിൽ  ജെഎൻയു അസോസിയേറ്റ്‌ പ്രൊഫസർ ഹനി ബാബു ഏഴു‌വരെ എൻഐഎ കസ്റ്റഡിയിൽ.  കസ്റ്റഡി കാലാവധി  ചൊവ്വാഴ്‌ച അവസാനിച്ചതിനാൽ ഹനി ബാബുവിനെ മുംബൈയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി. 1.26 ലക്ഷം മെയിൽ ഹനി ബാബുവിന്റെ ഇ മെയിൽ അക്കൗണ്ടിൽനിന്ന്‌ കണ്ടെത്തിയതായും സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ അടക്കം പരിശോധിക്കണമെന്നും എൻഐഎ കോടതിയെ അറിയിച്ചു. തുടർന്നാണ് ജഡ്‌ജ്‌ ആർ ആർ ഭോസ്‌ലെ‌ കസ്റ്റഡി നീട്ടി നൽകിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top