09 August Sunday

കോവിഡ്‌ രോഗമുക്തി 60.72 ശതമാനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


ന്യൂഡൽഹി
കോവിഡ്‌ മുക്തി നിരക്ക്‌ 60.72 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 20,903 പേർക്ക്‌ രോഗം‌ സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം രോഗികൾ സർക്കാർ കണക്കിലും ഇതാദ്യമാണ്‌. 24 മണിക്കൂറിൽ 20,032 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 3,79,891 ആയി. 2,27,439 പേർ ചികിത്സയിലുണ്ട്‌. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 1,52,452 ആയി.

വ്യാഴാഴ്‌ച 2,41,576 പരിശോധന നടത്തി. സംസ്ഥാനങ്ങൾക്ക്‌ 1.18 കോടി പിപിഇ കിറ്റുകളും 2.02 കോടി മാസ്‌കും സൗജന്യമായി നൽകിയിട്ടുണ്ട്‌.‌ 1.02 ലക്ഷം ഓക്‌സിജൻ സിലിണ്ടറുകൾ സംസ്ഥാനങ്ങൾക്ക്‌ കൈമാറും. ഇതിൽ 72,293 എണ്ണം നൽകിയതായും കേന്ദ്രം അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top