14 August Friday

അന്താരാഷ്ട്ര വിമാനം 31 വരെ ഇല്ല

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


ന്യൂഡൽഹി
അന്താരാഷ്ട്ര വിമാനസർവീസുകൾക്കുള്ള വിലക്ക്‌ 31 വരെ നീട്ടാൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്‌ ജനറൽ (ഡിജിസിഎ) തീരുമാനിച്ചു. 15 വരെയാണ്‌ അന്താരാഷ്ട്ര സർവീസുകൾ നിർത്തിവച്ചിരുന്നത്‌. ചില തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ സാഹചര്യങ്ങൾക്ക്‌ അനുസൃതമായി സർവീസ്‌ അനുവദിക്കുമെന്ന്‌ ഡിജിസിഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അൺലോക്ക്‌ രണ്ട്‌ കാലയളവിൽ കൂടുതൽ വന്ദേഭാരത്‌ ദൗത്യത്തിനു പുറമെ കൂടുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾ അനുവദിക്കുമെന്ന്‌ ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ സർവീസുകൾ നിർത്തിവയ്‌ക്കാനുള്ള ഡിജിസിഎ തീരുമാനം.

കോവിഡ്‌ പ്രതിരോധം ലക്ഷ്യമിട്ടുള്ള അടച്ചിടലിന്‌ മാർച്ച്‌ അവസാനം തുടക്കമിട്ടപ്പോഴാണ്‌ വിമാന സർവീസുകൾ നിർത്തിയത്‌. മെയ്‌ 25 മുതൽ ആഭ്യന്തര സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. വിദേശത്ത്‌ കുടുങ്ങിയവരെ മടക്കി എത്തിക്കാനുള്ള വന്ദേഭാരത്‌ ദൗത്യത്തിന്‌ മെയ്‌ ആറിന്‌ തുടക്കമിട്ടു. എയർഇന്ത്യമാത്രമാണ്‌ തുടക്കത്തിൽ വന്ദേഭാരതിൽ പങ്കാളിയായതെങ്കിലും പിന്നീട്‌ സ്വകാര്യ കമ്പനികളെയും അനുവദിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top