18 June Friday
മുഖ്യമന്ത്രിയാര്; 
ബിജെപിയിൽ 
ആശയക്കുഴപ്പം

തോൽവി : അസം കോൺഗ്രസ്‌ 
അധ്യക്ഷന്‍ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ അസം കോൺഗ്രസ്‌ പ്രസിഡന്റ്‌ റിപുൻ ബോറ രാജിവച്ചു.  ബിജെപിയുടെ വർഗീയ–- ധ്രുവീകരണ പ്രചാരണത്തെ ചെറുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന്‌ ബോറ സോണിയ ഗാന്ധിക്ക്‌ അയച്ച രാജിക്കത്തിൽ വിശദീകരിച്ചു. നാലുവർഷമായി പിസിസി പ്രസിഡന്റായ ബോറ തെരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിനടുത്ത്‌ വോട്ടിന് തോറ്റു.

മുഖ്യമന്ത്രിയാര്; 
ബിജെപിയിൽ 
ആശയക്കുഴപ്പം
അസമിൽ ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ ബിജെപിയിൽ ആശയക്കുഴപ്പം. ആരെയും മുഖ്യമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാട്ടാതെയാണ്‌ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സൊവാളും ആരോഗ്യമന്ത്രിയായിരുന്ന ഹിമന്ത ബിസ്വ സർമയുമാണ്‌ പരിഗണിക്കപ്പെടുന്നത്‌.
കോൺഗ്രസിൽ കൂറുമാറിയെത്തിയ സർമയെ പിന്തുണയ്‌ക്കുന്നവരാണ്‌ ബിജെപി പാർലമെന്ററി പാർടിയിൽ ഏറെയും. എന്നാൽ, പല മുതിർന്ന ബിജെപി നേതാക്കൾക്കും വിയോജിപ്പുണ്ട്‌.

മൽസരിക്കാനില്ലെന്ന്‌ സർമ പറഞ്ഞിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടാണ്‌ അനുനയിപ്പിച്ചത്‌. മുഖ്യമന്ത്രിസ്ഥാനം ആ ഘട്ടത്തിൽ വാഗ്‌ദാനം ചെയ്‌തതായി സൂചനകളുണ്ട്‌. എന്നാൽ,  സൊനോവാളിനെ മാറ്റുന്നത്‌ അപകടം ചെയ്യുമെന്ന വിലയിരുത്തലും ബിജെപിക്കുള്ളിൽ ശക്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top