Deshabhimani

ഭോപ്പാൽ വിഷവാതക ദുരന്തത്തിന്‌ 40 വർഷം ; നീക്കം ചെയ്യാതെ 337 ടൺ വിഷവസ്‌തുക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 03:03 AM | 0 min read


ഭോപ്പാൽ
രാജ്യം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്‌ നാൽപ്പത്‌ വാർഷികം പിന്നിടുമ്പോഴും അപകടകരമായ വിഷവസ്‌തുക്കൾ ഭോപ്പാലിന്റെ മണ്ണിൽനിന്ന്‌ നീക്കം ചെയ്‌തിട്ടില്ല. വിഷവാതക ദുരന്തത്തിന്‌ ഇടയാക്കിയ യൂണിയൻ കാർബൈഡ്‌ ഫാക്‌ടറിയുടെ പരിസരം ഇപ്പോഴും വിഷമയം.

നിരവധി  കോടതി ഉത്തരവുകളും താക്കീതുകളും നിലനിൽക്കുമ്പോഴും സംസ്ഥാന സർക്കാരിന്‌ അനക്കമില്ല. 337 ടൺ വിഷവസ്‌തുക്കൾ സുരക്ഷിതമായി സംസ്‌കരിക്കാനുള്ള പദ്ധതിക്കായി 126 കോടി രൂപ മധ്യപ്രദേശ്‌ സർക്കാരിന്‌ കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്‌. അപ്പോഴും ഭീഷണി ഉയർത്തുന്ന വിഷമാലിന്യം ജനങ്ങളുടെ ഉറക്കംകെടുത്തുകയാണ്‌. 1984 ഡിസംബർ രണ്ടിന്‌ രാത്രിയാണ്‌ ഭോപ്പാലിൽ വിഷവാതകം ചോർന്നത്‌. മീഥൈൽ ഐസോസൈനേറ്റ്‌ എന്ന വിഷവാതകം ശ്വസിച്ച്‌ പിടഞ്ഞുവീണവരെക്കൊണ്ട്‌ ഭോപാലിന്റെ ആശുപത്രിവളപ്പുകൾ നിറഞ്ഞു. യൂണിയൻ കാർബൈഡ്‌ എന്ന അമേരിക്കൻ കമ്പനിയുടെ അനാസ്ഥയിൽ മരണത്തിന്റെ ഇരുട്ടിലേക്ക്‌ വീണുപോയത്‌ 2,259 പേരെന്നാണ്‌ ഔദ്യോഗിക കണക്ക്‌. യഥാർഥ മരണസംഖ്യ ഇതിലും എത്രയോ അധികം. യാതനകൾ പേറി ജീവിച്ച 20,000ത്തോളം പേർ വൈകാതെ വിടപറഞ്ഞു. ഈ മണ്ണിൽ ഇന്ന്‌ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളും ജന്മവൈകല്യങ്ങൾ പേറുന്നു.



deshabhimani section

Related News

0 comments
Sort by

Home