06 December Friday

പൗരത്വപട്ടിക 2024നുമുമ്പ്‌ രാജ്യവ്യാപകമാക്കുമെന്ന്‌ അമിത്‌ ഷാ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

റാഞ്ചി > പൗരത്വപട്ടിക 2024 നുമുമ്പ്‌ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പായി രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നാണ്‌ അമിത്‌ ഷായുടെ പ്രഖ്യാപനം. ജാർഖണ്ഡിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിലാണ്‌ പൗരത്വപട്ടികയിൽ ഉൾപ്പെടാത്തവരെ സർക്കാർ പുറത്താക്കുമെന്ന്‌ ബിജെപി ദേശീയ അധ്യക്ഷൻ കൂടിയായ ഷായുടെ പ്രഖ്യാപനം.

ദേശീയ പൗരത്വപട്ടികയുടെ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലെന്ന്‌ അമിത്‌ ഷാ നേരത്തേയും പറഞ്ഞിട്ടുണ്ട്‌. രാജ്യസഭയിലും ഇക്കാര്യം പറഞ്ഞതാണ്‌. ഒരു മതവിഭാഗവും ആശങ്കപ്പെടേണ്ട. എല്ലാവരെയും പട്ടികയിൽ കൊണ്ടുവരുമെന്നും അമിത്‌ ഷാ ആവർത്തിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഡൽഹിയിൽ കുടിയേറിപ്പാർത്തവരാണെന്നാണ്‌  അമിത്‌ ഷായുടെ പ്രസ്‌താവനയോട്‌ കോൺഗ്രസ്‌ നേതാവ്‌ അധീർ രഞ്‌ജൻ ചൗധരി പ്രതികരിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top