ന്യുഡൽഹി>സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിൽ ചൊവ്വാഴ്ച രാവിലെ പോലീസ് സ്പെഷ്യൽ സെൽ റെയ്‌ഡ് നടത്തി. ജനറൽ സെക്രട്ടറി എന്ന നിലയിൽ കേന്ദ്രം അനുവദിച്ച കാനിംഗ് റോഡിലെ വസതിയിൽ ആണ് റെയ്‌ഡ്.
മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നടപടിയുടെ ഭാഗമായാണ് റെയ്‌ഡ് എന്ന് പറയുന്നു. ന്യൂസ്‌ക്ലിക്കിലെ മാധ്യമപ്രവർത്തകനായ സുമിത് താമസിക്കുന്നത് ഈ ഔദ്യോഗിക വസതിയുടെ പിറകിലുള്ള കെട്ടിടത്തിലാണ്.സുമിതിനെ അന്വേഷിച്ചാണ് പൊലീസ് എത്തിയതെന്ന് പറയുന്നു.
ഇന്ന് രാവിലെ ന്യുസ്‌ക്ലിക്കുമായി ബന്ധപ്പെട്ട് 30 ഇടത്തായി പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്‌ഡ് നടത്തി ലാപ്‌ടോപ്പും ഫോണും പിടിച്ചെടുത്തിരുന്നു. തുടർന്ന് ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി കേസും എടുത്തിരുന്നു.
ട്വീസ്ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ എന്നിവരുടെ വസതിയിലും റെയ്‌ഡ് നടത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..