23 September Wednesday

അനുനയനീക്കവുമായി ഗെലോട്ട്

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


ന്യൂഡൽഹി
രാജസ്ഥാനിൽ 14ന്‌ നിയമസഭ ചേരാനിരിക്കെ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാരോടുള്ള നിലപാട്‌ മയപ്പെടുത്തി ഗെലോട്ട്‌ പക്ഷം. മധ്യസ്ഥചർച്ചകൾ പുനരാരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് ക്ഷമിച്ചാല്‍ വിമതര്‍ക്ക് മടങ്ങിവരാമെന്ന് മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ കഴിഞ്ഞദിവസം പറഞ്ഞു.

ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന്‌ ‌കോൺഗ്രസ്‌ എംഎൽഎമാരെ ജെയ്‌സാൽമീറിലെ റിസോർട്ടിലേക്ക്‌ മാറ്റി. വിമത എംഎൽഎമാർ തിരിച്ചെത്തുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാരിൽ ചിലർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.‌

നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ സച്ചിൻ പൈലറ്റ്‌ പക്ഷം തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. സച്ചിൻ പൈലറ്റ്‌ പക്ഷവുമായി സംസ്ഥാന ബിജെപി നേതാക്കളിൽ ചിലരും ചർച്ച നടത്തുന്നുണ്ട്‌. തൽക്കാലത്തേക്ക്‌ പാർടി മാറുന്നില്ലെന്ന നിലപാടിൽ പൈലറ്റ്‌ ഉറച്ചുനിൽക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഭാവിയിലെ രാഷ്ട്രീയമാറ്റം എങ്ങനെയാകുമെന്ന കാര്യം പ്രവചിക്കാൻ പറ്റില്ലെന്നും അദ്ദേഹത്തോട്‌ അടുത്ത വൃത്തങ്ങൾ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top