22 September Tuesday

കോർ കമാൻഡർ തല ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


ന്യൂഡൽഹി
ഇന്ത്യയും ചൈനയും തമ്മിൽ കോർ കമാൻഡർ തലത്തിൽ അഞ്ചാംവട്ട ചർച്ച നടത്തി. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലെ സംഘർഷമേഖലകളിൽനിന്ന്‌ സേനകളെ പിൻവലിക്കുന്നതിൽ ഇന്ത്യ നിലപാട്‌ ആവർത്തിച്ചു. ലഡാക്കിൽ പാംഗോങ്‌ തടാകതീരം, ദെസ്‌പാങ്‌ എന്നിവിടങ്ങളിൽനിന്ന് പൂർണമായ പിന്മാറ്റം ഉണ്ടാകണം. ഏപ്രിൽ അവസാനം അതിർത്തിയിലുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടു. ഞായറാഴ്‌ച പകൽ 11ന്‌ തുടങ്ങിയ ചർച്ച രാത്രി വൈകിയും തുടരുന്നു‌. ജൂലൈ 14നു നടന്ന നാലാംവട്ട ചർച്ച 15 മണിക്കൂർ നീണ്ടിരുന്നു. 

ലേ 14–-ാം കോർപ്‌സ്‌ കമാൻഡർ ലെഫ്‌. ജനറൽ ഹവീന്ദർസിങ്‌ ഇന്ത്യൻ സംഘത്തെയും  ദക്ഷിണ ഷിൻജിയാങ്‌ മേഖലാ കമാൻഡർ മേജർ ജനറൽ ലിയു ലിൻ ചൈനീസ്‌ സംഘത്തെയും നയിക്കുന്നു.

ചൈനയുടെ നിയന്ത്രണത്തിലുള്ള മോൾഡോയിലാണ്‌ ചർച്ച.  പാംഗോങ്‌ തടാകമേഖലയിലെ ഫിംഗർ അഞ്ചിനും എട്ടിനും ഇടയിലുള്ള ചൈനീസ്‌ സൈനികസാന്നിധ്യം ശക്തമായി തുടരുന്നു. യഥാർഥ നിയന്ത്രണരേഖയിലെ മൂന്ന്‌ മേഖലയിൽ ചൈന സന്നാഹം വർധിപ്പിച്ചതായി‌ റിപ്പോർട്ടുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top