19 January Tuesday

ബിജെപി എംപി അഭയ്‌ ഭരദ്വാജ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020


ന്യൂഡൽഹി> കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ എംപി അഭയ്‌ ഭരദ്വാജ് (66)‌ അന്തരിച്ചു. ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ആഗസ്തിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. അന്നുമുതൽ ചികിത്സയിലായിരുന്നു. ആദ്യം രാജ്‌കോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭരദ്വാജിനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന്‌ എംജിഎം ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

അഭിഭാഷകനായിരുന്ന ഭരദ്വാജ് ഈ വർഷമാണ്‌ രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top