14 August Friday

കൃതിക പാണ്ഡെയ്‌ക്ക്‌ കോമൺവെൽത്ത്‌ കഥാ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

 
ന്യൂയോർക്ക്‌
2020ലെ കോമൺവെൽത്ത്‌ ചെറുകഥാ പുരസ്‌കാരം ഇന്ത്യൻ എഴുത്തുകാരി കൃതിക പാണ്ഡെയ്‌ക്ക്‌(29). “ദ ഗ്രേറ്റ്‌ ഇന്ത്യൻ റ്റീ ആൻഡ്‌ സ്‌നേക്‌സ്’ എന്ന ചെറുകഥയ്‌ക്കാണ്‌ പുരസ്‌കാരം. ജാർഖണ്ഡ്‌ സ്വദേശിയാണ്‌. കൂടുതൽ രക്ഷാകർത്താക്കൾ തങ്ങളുടെ പെൺമക്കളിലും അവരുടെ സ്വപ്‌നങ്ങളിലും വിശ്വാസമർപ്പിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി പുരസ്‌കാരത്തിന്റെ സന്തോഷം പങ്കുവച്ച്‌  കൃതിക പറഞ്ഞു. 5000 പൗണ്ടാണ്‌(4.68 ലക്ഷം രൂപ) പുരസ്‌കാരത്തുക. 2020ലെ ജെയിംസ്‌ ഡബ്ല്യു മെമോറിയൽ അവാർഡടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള കൃതിക മാസച്യുസെറ്റ്‌സ്‌ സർവകലാശാല ബിരുദധാരിയാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top