14 July Tuesday

മെഡിക്കൽ പ്രവേശനം: പിന്നോക്കസംവരണം തേടി സിപിഐ എം സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻUpdated: Tuesday Jun 2, 2020

ന്യൂഡൽഹി > തമിഴ്‌നാട്ടിൽ മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ ക്വാട്ടയിൽ പിന്നോക്ക വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട്‌ സിപിഐ എം സുപ്രീംകോടതിയിൽ. സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണനാണ്‌ റിട്ട്‌ ഹർജി സമർപ്പിച്ചത്‌.

വിവിധ സംസ്ഥാനങ്ങളിൽ മെഡിക്കൽ ബിരുദ കോഴ്‌സിലെ 15 ശതമാനം സീറ്റും പിജി കോഴ്‌സിലെ 50 ശതമാനം സീറ്റും അഖിലേന്ത്യാ ക്വാട്ടയാണ്. ഈ സീറ്റില്‍ സംസ്ഥാനത്തെ നിയമപ്രകാരം‌ പിന്നോക്ക സംവരണം അനുവദിക്കാമെന്നാ‌ണ് മെഡിക്കൽ കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ നിർദേശം. തമിഴ്‌നാട്ടിൽ 1993ൽ പാസാക്കിയ നിയമപ്രകാരം പിന്നോക്ക വിഭാഗക്കാർക്ക്‌ അഖിലേന്ത്യാക്വാട്ടയിൽ 50 ശതമാനവും പട്ടികജാതിക്കാർക്ക്‌ 18 ശതമാനവും പട്ടികവർഗക്കാർക്ക്‌ ഒരു ശതമാനവും സംവരണം നല്‍കണം. എന്നാൽ, പിന്നോക്കവിഭാഗങ്ങൾക്ക്‌ നിയമപ്രകാരമുള്ള സംവരണം അനുവദിക്കുന്നില്ല. പട്ടിക വിഭാഗങ്ങൾക്ക്‌ സംവരണം നൽകുന്നതിൽ ക്രമക്കേടുകൾ ഉണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി.  സിപിഐ എമ്മിനുവേണ്ടി മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥ്‌ ഹാജരാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top