15 July Wednesday

തുഷാർ മേത്തയുടെ നിയമനം : ഡൽഹി സർക്കാർ തീരുമാനം പിൻവലിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


ന്യൂഡൽഹി
സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ഡൽഹി കലാപക്കേസിൽ സ്‌പെഷ്യൽ പബ്ലിക്‌  പ്രോസിക്യൂട്ടറായി നിയമിക്കാനുള്ള സംസ്ഥാനസർക്കാർ നടപടിയില്‍ സിപിഐ എം ഡൽഹി സംസ്ഥാന കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. കലാപക്കേസിൽ ഡൽഹി പൊലീസ്‌ ഏകപക്ഷീയമായാണ്‌ നീങ്ങുന്നതെന്ന്‌ കോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടി. സർക്കാരിനെ വിമർശിക്കുന്നത്‌ രാജ്യദ്രോഹമായി കാണുന്ന ആളാണ്‌ തുഷാർ മേത്ത.

അതിഥിത്തൊഴിലാളി വിഷയത്തിൽ തുഷാര്‍ മേത്ത സുപ്രീംകോടതിയിൽ നടത്തിയ ഇടപെടല്‍ അപലപനീയമാണ്‌. ഡൽഹി സർക്കാർ സമ്മർദങ്ങൾക്ക്‌ വഴങ്ങുകയാണ്‌. ദൗർഭാഗ്യകരമായ തീരുമാനം പിൻവലിക്കണമെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനോട്‌ സിപിഐ എം ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top