15 July Wednesday

ലോക്കൂറിന്റെ ‘എഫ്‌ ഗ്രേഡ്‌ ’നെ വിമര്‍ശിച്ച് ജ.‌ കൗൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


ന്യൂഡൽഹി
അതിഥിത്തൊഴിലാളി വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടലിന്‌ ‘എഫ്‌ ഗ്രേഡ്‌’ മാത്രമേ നൽകുകയുള്ളുവെന്ന മുൻ ജഡ്‌ജി മദൻ ബി ലോക്കൂറിന്റെ പ്രസ്‌താവന നിയമസംവിധാനത്തിന്റെ വിശ്വാസ്യതയെ തകർക്കുമെന്ന് സിറ്റിങ് ജഡ്‌ജി ജസ്‌റ്റിസ്‌ സഞ്‌ജയ്‌ കിഷൻ കൗൾ. മദ്രാസ്‌ ഹൈക്കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ പ്രഭാഷണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഥിത്തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നും ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിട്ട സുപ്രീംകോടതി ബെഞ്ചിൽ അംഗമാണ്‌ ജസ്‌റ്റിസ്‌ സഞ്‌ജയ്‌ കിഷൻ കൗൾ.  വാർത്താപോർട്ടലില്‍ എഴുതിയ ലേഖനത്തിലാണ് വിഷയത്തില്‍ സുപ്രീംകോടതി ഇടപെടാന്‍ ആദ്യഘട്ടത്തില്‍ മടിച്ചത്ചൂണ്ടിക്കാട്ടി മദൻ ബി ലോക്കൂർ വിമര്‍ശമുന്നയിച്ചത്.
 


പ്രധാന വാർത്തകൾ
 Top