15 July Wednesday

പ്രിയങ്കയുടെ ബസ്‌: യുപി പിസിസി അധ്യക്ഷൻ 12 ദിവസമായി ജയിലിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


ന്യൂഡൽഹി
ഉത്തർപ്രദേശിലേക്ക്‌ അതിഥിത്തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ കോൺഗ്രസ്‌ നൽകിയ ബസുകളുടെ പട്ടികയിൽ കൃത്രിമംകാട്ടിയെന്ന പരാതിയിൽ‌ അറസ്‌റ്റിലായ പിസിസി അധ്യക്ഷൻ അജയ്‌ കുമാർ ലല്ലു 12 ദിവസമായി ജയിലിൽ. ബസ് ഓടിക്കാന്‍ ആഹ്വാനം ചെയ്ത കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ പ്രൈവറ്റ്‌ സെക്രട്ടറി സന്ദീപ്‌സിങ്ങും കേസില്‍പെട്ടു. ബസുകളുടെ പട്ടികയിൽ സ്‌കൂട്ടറും ഓട്ടോറിക്ഷയും ചരക്കു വണ്ടിയും വരെയുണ്ടെന്ന ലഖ്‌‌‌നൗ റീജ്യണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസറുടെ പരാതിയിൽ വഞ്ചന, വ്യാജ രേഖ ചമയ്‌ക്കൽ എന്നീ വകുപ്പുകൾ ചുമത്തി മെയ്‌ ഇരുപതിനാണ്‌ അജയ്‌ കുമാർ ലല്ലുവിനെ അറസ്‌റ്റു ചെയ്‌തത്‌.

ബസുകൾക്ക്‌ അനുമതി ആവശ്യപ്പെട്ട്‌ ആഗ്രയിൽ ഉപരോധം സംഘടിപ്പിച്ചതിന്‌ പകർച്ചവ്യാധി നിയമ പ്രകാരമുള്ളകേസില്‍ ജാമ്യം നേടി ഇറങ്ങവെയാണ്  അജയ്‌ കുമാർ ലല്ലുവിനെ വീണ്ടും അറസ്റ്റുചെയ്‌തത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top