14 July Tuesday

പിഎഫ്‌ പെൻഷന്‌ 868 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


ന്യൂഡൽഹി
പെൻഷൻ കമ്യൂട്ട്‌ ചെയ്‌തവർക്ക്‌ പൂർണ പെൻഷൻ പുനഃസ്ഥാപിക്കുന്നതിനായുള്ള 105 കോടി രൂപയടക്കം 868 കോടി രൂപ പിഎഫ്‌ പെൻഷൻ വിതരണത്തിനായി ഇപിഎഫ്‌ഓ അനുവദിച്ചു. വിരമിച്ച ഘട്ടത്തിൽ പെൻഷൻ കമ്യൂട്ട്‌ ചെയ്‌ത്‌ 15 വർഷം പൂർത്തീകരിച്ചവർക്ക് പൂർണ പെൻഷൻ പുനഃസ്ഥാപിച്ചു നൽകാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. പെൻഷൻ കമ്യൂട്ട്‌ ചെയ്‌തവർക്ക്‌ 15 വർഷം കഴിഞ്ഞാലും പൂർണ പെൻഷൻ പുനഃസ്ഥാപിച്ചു നൽകാൻ നേരത്തെ വ്യവസ്ഥയുണ്ടായിരുന്നില്ല.  പുതിയ തീരുമാനപ്രകാരം 15 വർഷം കഴിഞ്ഞാൽ പൂർണ പെൻഷൻ ലഭിച്ചുതുടങ്ങും. ഇപിഎഫ്‌ഓയിൽ 65 ലക്ഷം പെൻഷൻകാരാണുള്ളത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top