14 July Tuesday

18 രാജ്യസഭാ സീറ്റില്‍ 19 ന്‌ തെരഞ്ഞെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


ന്യൂഡൽഹി
ഏഴ്‌ സംസ്ഥാനത്തെ 18 രാജ്യസഭാ സീറ്റിലേക്ക് ജൂൺ 19 ന്‌  തെരഞ്ഞെടുപ്പ്‌ നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ തീരുമാനിച്ചു. ഗുജറാത്തിലും ആന്ധ്രയിലും (നാല്‌ വീതം) മധ്യപ്രദേശിലും രാജസ്ഥാനിലും (മൂന്ന്‌ വീതം) ജാർഖണ്ഡിലും(രണ്ട്) മേഘാലയ, മണിപ്പുർ എന്നിവിടങ്ങളിലുമാണ് തെരഞ്ഞെടുപ്പ്‌. 12 സംസ്ഥാനങ്ങളിലെ 55 സീറ്റുകളിലേക്ക്‌ മാർച്ചിൽ തെരഞ്ഞെടുപ്പ്‌ നടത്താനാണ്‌ കമീഷൻ തീരുമാനിച്ചത്‌.

37 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശേഷിക്കുന്ന സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് കോവിഡ് പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്താന്‍  മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ചീഫ്‌സെക്രട്ടറിമാർക്ക്‌ നിർദേശം നൽകി‌. കെ സി വേണുഗോപാൽ രാജസ്ഥാനിൽനിന്നും അടുത്തിടെ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിൽനിന്നും മത്സരിക്കുന്നുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top