10 August Monday

ഇന്ത്യയില്‍ ഒറ്റ ദിവസം 694 രോഗികൾ, 12 മരണംകൂടി; ആകെ മരണം 66

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

ന്യൂഡൽഹി > പത്മശ്രീ ജേതാവും സുവർണക്ഷേത്രത്തിലെ ഹസൂരി രാഗിയുമായിരുന്ന നിർമൽ സിങ് ഉൾപ്പെടെ  പന്ത്രണ്ടുപേർ വ്യാഴാഴ്‌ച  കോവിഡ്‌ ബാധിച്ച്‌ മരിച്ചു. വിദേശത്തുനിന്ന്‌ മടങ്ങിയെത്തിയ അറുപത്തിരണ്ടുകാരനായ ഗുർബാനി വ്യാഖ്യാതാവിന്‌ (സിഖ്‌ മതസൂക്തങ്ങൾ വ്യാഖ്യാനിക്കുന്നയാൾ) ബുധനാഴ്‌ചയാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 

രാജ്യത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഇതോടെ 66 ആയതായി വാർത്താ ഏജൻസികൾ പറഞ്ഞു.  2331 പേർക്കാണ്‌ രോഗബാധ. വ്യാഴാഴ്‌ച 694 പുതിയ രോഗബാധിതർ. എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ മരണം 53 ഉം രോഗികളുടെ  എണ്ണം 2069 ഉം ആണ്‌. 150 പേർ രോഗത്തെ അതിജീവിച്ചു. മഹാരാഷ്‌ട്രയിൽ മൂന്നും  മധ്യപ്രദേശിലും രാജസ്ഥാനിലും ഡൽഹിയിലും രണ്ടും ഹരിയാന, ഗുജറാത്ത്‌, പഞ്ചാബ്‌ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ്‌ മരിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top