07 August Friday

തുറമുഖങ്ങളിലെ നിയന്ത്രണം ; വാഹന വ്യവസായത്തിന്റെ കാറ്റുപോകും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020


ന്യൂഡൽഹി 
ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക്‌ തുറമുഖങ്ങളിൽ നിയന്ത്രണം വന്നതോടെ വാഹനനിർമാണ മേഖല പ്രതിസന്ധിയിൽ.  കസ്‌റ്റംസ്‌ നിയന്ത്രണം  വലിയ താമസവും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നതായി വാഹനനിർമാതാക്കളുടെ സംഘടനകൾ പറയുന്നു. കോവിഡ്‌ അടച്ചുപൂട്ടലിനുശേഷം ഉൽപ്പാദനം പുനരാരംഭിച്ചിരിക്കെയാണ്‌ അപ്രതീക്ഷിത തിരിച്ചടി‌.

ഭൂരിപക്ഷം വാഹനനിർമാതാക്കളും നേരിട്ട്‌ വിദേശത്തുനിന്ന്‌ അനുബന്ധ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നില്ല. മറ്റ്‌ കമ്പനികളാണ്‌ ഇവർക്ക്‌ സാധനങ്ങൾ എത്തിക്കുന്നത്‌‌. 2018–-19ൽ ചൈനയിൽനിന്നുള്ള ആകെ ഇറക്കുമതിയുടെ 27 ശതമാനവും (ഏകദേശം 35,625 കോടി രൂപയുടെ ഇറക്കുമതി) വാഹന അനുബന്ധ ഉപകരണങ്ങളാണ്‌. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ 2.3 ശതമാനം‌ വാഹന നിർമാണ മേഖലയുടെ സംഭാവനയാണ്‌‌. 2018–-19ൽ 14.5 ശതമാനം വളർച്ച നേടിയ മേഖലയുടെ വിറ്റുവരവ്‌ 3,95,902 കോടി രൂപയാണ്‌.


 

ചൈനയിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന എൻജിന്റെ ഭാഗങ്ങൾ, ഇലക്‌ട്രോണിക്‌സ്‌ ഘടകങ്ങൾ എന്നിവയ്‌ക്ക്‌ പകരം വയ്‌ക്കാവുന്നവ തദ്ദേശീയമായി വികസിപ്പിച്ചിട്ടില്ലെന്ന്‌ ഓട്ടോമോട്ടീവ്‌ കംപോണെന്റ്‌സ്‌ മാനുഫാക്‌ചറേഴ്‌സ്‌ അസോസിയേഷൻ (എസിഎംഎ) പ്രസിഡന്റ്‌ ദീപക്‌ ജയിൻ പറഞ്ഞു. ഒരു ചെറിയ ഘടകത്തിന്റെ അഭാവം വാഹന നിർമാണം പൂർണമായി മുടക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലതാമസം ഉണ്ടാകുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ ദ സൊസൈറ്റി ഓഫ്‌ ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സും ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top