02 December Wednesday

സൗജന്യഭക്ഷ്യധാന്യ പദ്ധതി അപര്യാപ്‌തം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020


ന്യൂഡൽഹി
ജനങ്ങളിൽ ‌ ഭൂരിപക്ഷവും പ്രയാസം‌ നേരിടുമ്പോഴും ബാങ്ക്‌ അക്കൗണ്ടിൽ നേരിട്ട്‌ പണം നിക്ഷേപിക്കുന്ന പദ്ധതി നീട്ടാനോ തൊഴിലുറപ്പ്‌ പദ്ധതി വിപുലീകരിക്കാനോ സർക്കാർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച  സൗജന്യഭക്ഷ്യധാന്യ വിതരണപദ്ധതി  തികച്ചും അപര്യാപ്‌തം. 

എഫ്‌സിഐ ഗോഡൗണുകളിൽ 10.4 കോടി ടൺ ഭക്ഷ്യധാന്യമാണ്‌ ‌കെട്ടിക്കിടക്കുന്നത്‌. കരുതൽശേഖരമായി വേണ്ടതിനേക്കാൾ എട്ട്‌ കോടി  ടൺ അധികമാണിത്‌. ഇത്രയും ഉയർന്നതോതിൽ ഭക്ഷ്യധാന്യം മുമ്പ്‌ കേന്ദ്രം പൂഴ്‌ത്തിവച്ചിട്ടില്ല.  പൊതുവിതരണ സംവിധാനം തകർന്നതാണ് ഇത്രയും ശേഖരമുണ്ടാകാൻ കാരണം. ഈ റാബി സീസണിൽ സംഭരിച്ച ഗോതമ്പിന്റെ 95 ശതമാനവും നാല്‌ സംസ്ഥാനത്തുനിന്നാണ്‌. മിനിമം താങ്ങുവിലയുടെയും സർക്കാർ സംഭരണത്തിന്റെയും അഭാവത്തിൽ കർഷകർ ധാന്യം കുറഞ്ഞ വിലയിൽ പൊതുവിപണിയിൽ വിൽക്കുകയാണ്‌. 

ഭക്ഷ്യധാന്യം ശേഖരിച്ചുവയ്‌ക്കാനുള്ള ചെലവും കൂടി. ഇതിനുള്ള നഷ്ടപരിഹാരം എഫ്‌സിഐക്ക്‌ കേന്ദ്രസർക്കാർ നൽകുന്നില്ല. ഇതോടെ എഫ്‌സിഐയുടെ സാമ്പത്തികബാധ്യത പെരുകി.  ഇതൊക്കെ ഒഴിവാക്കാൻ  സബ്‌സിഡിനിരക്കിൽ ഭക്ഷ്യധാന്യം എല്ലാവർക്കും നൽകണമെന്ന ആവശ്യം നടപ്പാക്കപ്പെടുന്നില്ല. രണ്ട്‌ വർഷത്തേക്കുള്ള ഭക്ഷ്യധാന്യശേഖരമുണ്ടെന്നാണ്‌ ഭക്ഷ്യമന്ത്രി രാംവിലാസ്‌ പസ്വാൻ പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top