13 June Sunday

ആധികാരിക വിവരം ലഭ്യമാക്കണം ; 300 ശാസ്‌ത്രജ്ഞർ പ്രധാനമന്ത്രിയോട്

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021


ന്യൂഡൽഹി
കോവിഡിനെ കാര്യക്ഷമമായി ചെറുക്കുന്നതിന്‌ ആധികാരിക വിവരങ്ങൾ ഗവേഷക സമൂഹത്തിന്‌ ലഭ്യമാക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട്‌ അഭ്യര്‍ത്ഥിച്ച് 300 ഇന്ത്യൻ ശാസ്‌ത്രജ്ഞർ. ഐസിഎംആറിന്റെ കൈവശമുള്ള വിവരം ചെറിയ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമാണ്‌ ലഭിക്കുന്നത്‌. മഹാമാരിക്ക്‌ പ്രവചനാതീതമായ സവിശേഷതകളുണ്ടെങ്കിലും കാര്യക്ഷമമായി ചെറുക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം വിവരം ആസൂത്രിതമായി ശേഖരിക്കുകയും ശാസ്‌ത്ര സമൂഹത്തിന്‌ പങ്കുവയ്‌ക്കുകയും ചെയ്യാത്തതാണെന്ന്‌ ഓൺലൈനായി നൽകിയ അഭ്യർഥനയിൽ ശാസ്‌ത്രജ്ഞർ ചൂണ്ടിക്കാട്ടി.

വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി പ്രൊഫസർ ഗഗൻദീപ്‌ കാങ്‌, അശോകാ സർവകലാശാല ബയോളജി പ്രൊഫസർ ഗൗതം മേനോൻ തുടങ്ങിയവരാണ്‌ അഭ്യർഥനയിൽ ഒപ്പുവച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top