14 July Tuesday

രാജ്യത്ത് വെള്ളിയാഴ്‌ചമാത്രം എണ്ണായിരത്തിലേറെ രോ​ഗികള്‍; ‘രോഗമുക്തിയിൽ' ആശ്വസിച്ച്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


ന്യൂഡൽഹി
രാജ്യത്ത് വെള്ളിയാഴ്‌ചമാത്രം എണ്ണായിരത്തിലേറെ രോ​ഗികള്‍ റിപ്പോർട്ടുചെയ്‌തിട്ടും ആശങ്കപ്പെടാനില്ലെന്ന നിലപാടില്‍‌  ആരോഗ്യമന്ത്രാലയം. 24 മണിക്കൂറില്‍  11,264 പേര്‍ രോ​ഗമുക്തരായി. രോ​ഗികളെക്കാള്‍ രോഗമുക്തര്‍ കൂടുന്നത്‌ ഇതാദ്യമെന്ന്‌ മന്ത്രാലയം വാര്‍ത്താകുറിപ്പിറക്കി. രോഗമുക്തി നിരക്ക്‌ 47.40 ശതമാനമായി. രോഗം ഇരട്ടിയാകുന്ന നിരക്ക് 15.4 ദിവസമായി ഉയർന്നു. മരണനിരക്ക് 2.86 ശതമാനമാണ്‌.

താനെയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത 18 പേർക്ക് കോവിഡ്.
●ബംഗാളിലെ കൂച്ച്ബിഹാറിൽ മടങ്ങിയെത്തിയ 32 അതിഥിത്തൊഴിലാളികൾക്ക് കോവിഡ്.
●ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹി സെക്രട്ടറിയറ്റ് അണുവിമുക്തമാക്കാനായി അടച്ചു.
●മഹാരാഷ്ട്രയിൽ പൊതുസ്ഥലത്ത് തുപ്പുന്നതും പുകവലിക്കുന്നതും മറ്റു പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും കുറ്റകരമാക്കി. ലംഘനത്തിന് 1000 രൂപ പിഴയും ഒരുദിവസത്തെ പൊതുസേവനവുമാണ്‌ ശിക്ഷ.
●ജമ്മു കശ്മീരിൽ 112 പുതിയ രോഗികളിൽ 10 ഗർഭിണികൾ
●കോവിഡ്‌ രോഗികളെ ചികിൽസിക്കുന്ന എൽഎൻജെപി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർക്ക് രോഗം സ്ഥിരീകരിച്ചു.
●തമിഴ്‌നാട്ടിലെ പുഴൽ സെൻട്രൽ ജയിലിൽ 30 തടവുകാർക്ക് കോവിഡ്‌.

സമുദ്രസേതു രണ്ടാംഘട്ടം നാളെമുതൽ
വിദേശത്ത്‌ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നാവികസേന നടത്തുന്ന ഓപ്പറേഷൻ സമുദ്ര സേതുവിന്റെ രണ്ടാംഘട്ടം തിങ്കളാഴ്‌ച തുടങ്ങും. സേനയുടെ ജലാശ്വ എന്ന യാനത്തിൽ 700 പേരെ വീതം  കൊളംബോയിൽനിന്നും മാലെയിൽനിന്നും തൂത്തുക്കുടിയിൽ എത്തിക്കും. നേരത്തേ മാലെയിൽനിന്ന്‌ 1,488 പേരെ കൊച്ചിയിൽ എത്തിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top