24 April Wednesday

ഹരിയാനയിൽ എസ്‌എഫ്‌ഐ സമരത്തിനെതിരെ പൊലീസ്‌ ഭീകരത; സംസ്ഥാന സെക്രട്ടറിയടക്കം അമ്പതോളം പേരെ അറസ്റ്റു ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Feb 28, 2019

കൊച്ചി >  ഹരിയാനയിലെ കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയിൽ എസ്‌എഫ്‌ഐ നടത്തുന്ന സമരത്തിനെതിരെ  പൊലീസ്‌ ഭീകരത. സർവകലാശാല അധികാരികളുടെ ഏകാധിപത്യ നിലപാടിനെതിരെയും പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിലെ കാലവിളംബം ഒഴിവാക്കുക, വർദ്ധിപ്പിച്ച മെസ്സ്‌ ഫീ കുറയ്‌ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ എസ്‌എഫ്‌ഐ സമരം നടത്തുന്നത്‌. പ്രതിഷേധ സമരത്തെ  ക്രൂരമായാണ്‌ പൊലീസ്‌ നേരിട്ടത്‌. 

എസ്‌എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ അംഗം ഷാനവാസ്‌, ഹരിയാന സംസ്ഥാന സെക്രട്ടറി സുമൻ തുടങ്ങിയവർ ഉൾപ്പെടെ അൻപതിലധികം പേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. വിദ്യാർഥി സംഘടനാ പ്രതിനിധികളുമായോ അധ്യാപക അനധ്യാപക സംഘടനാ പ്രതിനിധികളുമായോ ക്യാമ്പസിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ പോലും യയ്യാറാകാത്ത തീർത്തും ഏകാധിപത്യപരമായ നിലപാടാണ്‌ സർവകലാശാല അധികാരികൾ സ്വീകരിക്കുന്നത്‌.

സർവകലാശാല അധികാരികളുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ക്യാമ്പസിന്‌ അകത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്‌ എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു സെക്രട്ടറി മയൂഷ്‌ ബിശ്വാസ്‌ എന്നിവർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top