23 November Monday

ജമാഅത്ത്‌ ബന്ധം: കോൺഗ്രസ്‌ ദേശീയ നേതൃത്വം മറുപടി പറയണം ബിജെപി

വെബ് ഡെസ്‌ക്‌Updated: Sunday Oct 25, 2020


ന്യൂഡൽഹി  
ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്ര മതസംഘടനകളുമായി കോൺഗ്രസ്‌ ബന്ധം സ്ഥാപിക്കുകയാണെന്ന്‌ ബിജെപി. മതനിരപേക്ഷ പാർടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് മൗലികവാദം സ്‌പോൺസർ ചെയ്യുകയാണെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുക്താർ അബ്ബാസ്‌ നഖ്‌വി പറഞ്ഞു.  

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ  ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർടിയായ വെൽഫയർ പാർടിയുമായി യുഡിഎഫ് ധാരണയുണ്ടാക്കിയ പശ്ചാത്തലത്തിലാണ്  ബിജെപി കേന്ദ്രനേതൃത്വം രംഗത്തുവന്നത്‌.

ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് നഖ്‌വി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top