09 November Saturday

ഡോക്ടറുടെ ബലാത്സം​ഗക്കൊല ; കൊൽക്കത്ത പൊലീസ് വ്യാജരേഖയുണ്ടാക്കി: സിബിഐ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024


കൊല്‍ക്കത്ത
ആര്‍ ജി കര്‍ മെഡിക്കൽ കോളേജിലെ ജൂനിയര്‍ വനിതാ ഡോക്ടറെ ബലാത്സം​ഗംചെയ്തുകൊന്ന കേസിൽ കൊൽക്കത്ത പൊലീസിനെതിരെ സിബിഐ. സംഭവവുമായി ബന്ധപ്പെട്ട ചില രേഖകള്‍  വ്യാജമായി നിര്‍മിച്ചതോ കൃത്രിമം നടത്തിയതോ ആണെന്ന് കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയിൽ സിബിഐ വെളിപ്പെടുത്തി. താല പൊലീസ് സ്റ്റേഷനിൽ വച്ചാണിത് നടന്നത്. ഇവിടത്തെ സിസിടിവി ദൃശ്യം കണ്ടെടുത്ത് കൂടുതൽ പരിശോധനയ്ക്കായി കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു. പ്രതി സഞ്ജയ് റോയിക്കെതിരായ പ്രധാന തെളിവായ  വസ്ത്രവും മറ്റും പിടിച്ചെടുക്കാൻ രണ്ടുദിവസം അനാവശ്യ കാലതാമസമുണ്ടാക്കിയെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്.

താല പൊലീസ് സ്റ്റേഷൻ ഓഫീസര്‍ ഇൻ ചാര്‍ജായിരുന്ന അഭിജിത് മൊണ്ടാല്‍, മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷ് എന്നിവരുടെ ജുഡിഷ്യൽ കസ്റ്റഡി സെപ്തംബര്‍ 30വരെ കോടതി നീട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top