23 September Wednesday

രാജ്‌ഭവനു മുന്നിൽ ഗെലോട്ടിന്റെ കുത്തിയിരിപ്പ് സമരം

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020


ന്യൂഡൽഹി
നിയമസഭാ സമ്മേളനം ഉടൻ വിളിച്ചുചേർക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജസ്ഥാൻ രാജ്‌ഭവനു മുന്നിൽ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ എംഎൽഎമാരുടെ  പ്രതിഷേധം.

സമ്മേളനം വൈകിപ്പിക്കാനുള്ള ബിജെപി നീക്കത്തിന്‌ ഗവർണർ കൽരാജ്‌ മിശ്ര കൂട്ടുനിൽക്കുന്നുവെന്നാണ് ആരോപണം. കുത്തിയിരിപ്പ് പ്രതിഷേധം ആറു മണിക്കൂറോളം നീണ്ടു. തന്നെ പിന്തുണയ്ക്കുന്ന 102 എംഎൽഎമാരുടെ പട്ടിക  ഗെലോട്ട്‌  ഗവർണർക്ക്‌ കൈമാറി. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിന്‌ ഹൈക്കോടതിയിൽനിന്ന്‌ താൽക്കാലിക തിരിച്ചടി നേരിട്ടതോടെയാണ്‌ കോൺഗ്രസ്‌ രാജ്ഭവനു മുന്നില്‍ പുതിയ പോർമുഖം തുറന്നത്‌. 19 വിമത എംഎൽഎമാരെ അയോഗ്യരാക്കിയാൽ ഗെലോട്ടിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകും. സഭാ സമ്മേളനം നീണ്ടുപോയാൽ കോൺഗ്രസിൽനിന്ന്‌ കൂടുതൽ പേർ കൂറുമാറിയേക്കാം. അതിനാലാണ് ഉടൻ സമ്മേളനം ചേരാന്‍‌ മന്ത്രിസഭാ യോഗം ഗവർണറോട്‌ ശുപാർശ ചെയ്‌തത്‌. സഭ വിളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ  സമയം വേണമെന്നും നിയമോപദേശം തേടിയെന്നും ഗവർണർ പ്രതികരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top