24 August Saturday

മൂന്നാംഘട്ടം: 61 % പോളിങ്‌ ; വോട്ടിങ‌് യന്ത്രങ്ങളിൽ വ്യാപക തകരാർ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019


ന്യൂഡൽഹി
പതിമൂന്ന‌് സംസ്ഥാനങ്ങളിലെയും രണ്ട‌് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 116 മണ്ഡലങ്ങളിൽ മൂന്നാംഘട്ട വോട്ടെടുപ്പ‌് പൂർത്തിയായി. ത്രിപുരയിൽ വ്യാപക അക്രമവും ബൂത്തുപിടിത്തവും ഉണ്ടായതിനെതുടർന്ന‌് മാറ്റിവച്ച ത്രിപുര ഈസ‌്റ്റ‌് മണ്ഡലത്തിലും വോട്ടെടുപ്പ‌് നടന്നു. തെരഞ്ഞെടുപ്പ‌് കമീഷന്റെ റിപ്പോർട്ട‌് പ്രകാരം ചൊവ്വാഴ‌്ച വൈകീട്ട‌് അഞ്ചുവരെയുള്ള വോട്ടിങ‌് ശതമാനം 60.54 ആണ‌്.

കേരളത്തിനുപുറമെ ഗോവയിലും അസമിലും വോട്ടിങ‌് യന്ത്രത്തിനെതിരെ പരാതികളുണ്ടായി. കേരളം (20) ഗുജറാത്ത‌് (26) എന്നിവിടങ്ങളിൽ ചൊവ്വാഴ‌്ച ഒറ്റഘട്ടമായി വോട്ടെടുപ്പ‌് പൂർത്തിയായി.  മഹാരാഷ‌്ട്ര (14), കർണാടകം (14),  യുപി (10), ഛത്തീസ‌്ഗഢ‌് (7), ഒഡിഷ (6), ബംഗാൾ (5), ബിഹാർ (5), അസം (4), ഗോവ (2), ജമ്മു കശ‌്മീർ (1), ത്രിപുര (1) ദാദ്ര –-നഗർ ഹവേലി (1), ദാമൻ ദിയു (1) എന്നിവിടങ്ങളിലായിരുന്നു മൂന്നാംഘട്ടത്തിൽ വോട്ടെടുപ്പ‌്. ഒഡിഷയിലെ 42 അസംബ്ലി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ‌് പൂർത്തിയായി. ഗുജറാത്തിൽ നാലും ഗോവയിൽ മൂന്നും മണ്ഡലങ്ങളിൽ ചൊവ്വാഴ‌്ച ഉപതെരഞ്ഞെടുപ്പ‌് നടന്നു.

ഗുജറാത്ത‌്–57.69, മഹാരാഷ‌്ട്ര– 54.52- , കർണാടകം–- 60.67, യുപി–55.91-, ഛത്തീസ‌്ഗഢ‌്– 61.38-, ഒഡിഷ– 56.27-, ബംഗാൾ–78.69-, ബിഹാർ–54.94-, അസം–-74.05, ഗോവ –69.79-, ജമ്മു കശ‌്മീർ –11.22-, ത്രിപുര – 69.64-,  ദാദ്ര–-നഗർ ഹവേലി – 56.81-, ദാമൻ ദിയു–64.82- എന്നിങ്ങനെയാണ‌് വോട്ടിങ‌് ശതമാനം.


പ്രധാന വാർത്തകൾ
 Top