24 October Thursday

അഞ്ച്‌ ഹൈക്കോടതികളിൽ ആക്ടിങ് ചീഫ്‌ജസ്‌റ്റിസുമാർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

ന്യൂഡൽഹി >  കേരള ഹൈക്കോടതിക്ക്‌ പുറമേ മദ്രാസ്‌, രാജസ്ഥാൻ, ഹിമാചൽപ്രദേശ്‌, പഞ്ചാബ്‌–ഹരിയാന ഹൈക്കോടതികളിലേക്ക്  പുതിയ ആക്ടിങ് ചീഫ്‌ജസ്‌റ്റിസുമാരെ നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.

 മദ്രാസ്‌ ഹൈക്കോടതിയിൽ ജസ്‌റ്റിസ്‌ വിനീത്‌ കോത്താരി, രാജസ്ഥാൻ ഹൈക്കോടതിയിൽ ജസ്‌റ്റിസ്‌ എം റഫീഖ്‌, ഹിമാചൽപ്രദേശ്‌ ഹൈക്കോടതിയിൽ ജസ്‌റ്റിസ്‌ ഡി സി ചൗധരി, പഞ്ചാബ്‌–ഹരിയാന ഹൈക്കോടതിയിൽ ജസ്‌റ്റിസ്‌ രാജീവ്‌ ശർമ എന്നിവരാണ്‌ ആക്ടിങ് ചീഫ്‌ജസ്‌റ്റിസുമാർ.

 കേരളം, രാജസ്ഥാൻ, പഞ്ചാബ്‌–ഹരിയാന  ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസുമാരെ സുപ്രീംകോടതിയിലേക്ക്‌ ഉയർത്തിയ സാഹചര്യത്തിലാണ്‌ ആക്ടിങ് ചീഫ്‌ജസ്‌റ്റിസുമാരെ നിയമിച്ചത്‌. മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായിരുന്ന വി കെ താഹിൽരമണി രാജിവച്ചതിനെ തുടർന്നാണ്‌ അവിടെ ആക്ടിങ് ചീഫ്‌ജസ്‌റ്റിസിനെ നിയമിച്ചത്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top