03 August Monday

അതിർത്തിവിഷയം : കേന്ദ്രസർക്കാർ നിലപാടിന് പൂർണപിന്തുണ: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020


ന്യൂഡൽഹി
കിഴക്കൻ ലഡാക്കിലെ അതിർത്തിവിഷയം ഉഭയകക്ഷി കരാറുകളുടെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുമെന്ന കേന്ദ്രസർക്കാർ നിലപാടിനു സിപിഐ എം പൂർണ പിന്തുണ പ്രഖ്യാപിച്ചു. സംഘർഷം രൂക്ഷമാക്കുന്ന പ്രവൃത്തികളിലേ‌ക്ക്‌ നീങ്ങില്ലെന്നും അതിർത്തിയിൽ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കുമെന്നും വിദേശകാര്യമന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു. ഇതിനെ പിന്തുണയ്‌ക്കുന്നതായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഗൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികർക്ക്‌ ജീവൻ നഷ്ടപ്പെട്ടതിൽ യെച്ചൂരി അഗാധ ദുഃഖം രേഖപ്പെടുത്തി. ജൂൺ ആറിനുണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ സൈനികപിന്മാറ്റം ആത്മാർഥമായി നടപ്പാക്കുമെന്നാണ്‌ ഇരുരാജ്യത്തിന്റെയും വിദേശമന്ത്രിമാർ നടത്തിയ സംഭാഷണത്തിനുശേഷം വിദേശമന്ത്രാലയം ഔദ്യോഗിക വ്യക്തമാക്കിയത്‌. ഇതിനു തുടർച്ചയായി കേന്ദ്രസർക്കാർ ഉന്നതതല ചർച്ചകൾക്ക്‌ മുൻകൈ എടുക്കണമെന്ന്‌ യെച്ചൂരി ആവശ്യപ്പെട്ടു.

യഥാർഥ നിയന്ത്രണരേഖ അടയാളപ്പെടുത്തുന്നത്‌ അടക്കമുള്ള നടപടികളിലേക്ക്‌ നീങ്ങണം. ഇതുവഴി അതിർത്തിയിൽ സമാധാനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top