12 November Tuesday

ബിജെപി നേതാവിനെതിരെ മകളുടെ പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

ഭോപാൽ >  എംഎൽഎയുടെ മകനെ വിവാഹം കഴിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അച്ഛൻ പീഡിപ്പിക്കുന്നതായി ബിജെപി മുൻ എംഎൽഎയുടെ മകൾ രംഗത്ത്‌. ബിജെപി നേതാവും ഭോപാൽ സെൻട്രലിലെ മുൻ എംഎൽഎയുമായ സുരേന്ദ്രനാഥ്‌ സിങ്ങിന്റെ മകൾ ഭാരതി സിങ്‌ ഇതുസംബന്ധിച്ച്‌ പരാതി നൽകി. അച്ഛൻ സുരേന്ദ്രനാഥും കുടുംബവും പീഡിപ്പിക്കുന്നുവെന്നാണ്‌ പരാതി. കഴിഞ്ഞദിസം ഭാരതിയെ കാണാനില്ലെന്ന്‌ സുരേന്ദ്രനാഥ്‌ പൊലീസിൽ  പരാതി നൽകിയിരുന്നു.

എന്നാൽ, എംഎൽഎയുടെ മകനെ വിവാഹംകഴിക്കാൻ അച്ഛനും കുടുംബവും നിർബന്ധിക്കുന്നതായി ഭാരതി പറയുന്ന വീഡിയോ പ്രാദേശിക ചാനൽ പുറത്തുവിട്ടു. പൊലീസ്‌ സുരക്ഷ ആവശ്യപ്പെട്ട്‌ ഭാരതി മധ്യപ്രദേശ്‌ ഹൈക്കോടതിയെ സമീപിച്ചു.


പ്രധാന വാർത്തകൾ
 Top