23 November Monday

ഹാഥ്‌രസ്‌ കൂട്ടബലാത്സം​ഗകൊല : സിബിഐ അന്വേഷണ വിവരം അറിയിക്കണമെന്ന് യുപി സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020


ന്യൂഡൽഹി
ഹാഥ്‌രസ്‌ കേസിലെ സിബിഐ അന്വേഷണത്തിന്‌ സുപ്രീംകോടതി മേൽനോട്ടം വഹിക്കണമെന്ന്‌ ഉത്തർപ്രദേശ്‌ സർക്കാർ. അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട്‌ രണ്ടാഴ്‌ച കൂടുമ്പോൾ സംസ്ഥാന സർക്കാരിന്‌ സമർപ്പിക്കാൻ സിബിഐക്ക്‌ നിർദേശം നൽകണമെന്നും യുപി സർക്കാർ സുപ്രീംകോടതിയോട്‌ ആവശ്യപ്പെട്ടു. വിചിത്രമായ ആവശ്യമാണ് ഇതെന്ന്‌ നിയമവൃത്തങ്ങൾ പ്രതികരിച്ചു.

പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികൾക്കും മതിയായ സുരക്ഷ ഉറപ്പാക്കിയെന്നും കുടുംബത്തിന്‌ വേണ്ടപ്പെട്ടവരെ കാണാൻ വിലക്കില്ലെന്നും അവകാശപ്പെട്ട് യുപി‌ ആഭ്യന്തരവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നല്‍കി. പെണ്‍കുട്ടിയുടെ അച്ഛൻ, അമ്മ, മുത്തശ്ശി, സഹോദരന്മാർ, സഹോദരന്റെ ഭാര്യ എന്നിവർക്ക്‌ രണ്ട്‌ പൊലീസുകാർവീതം കാവലുണ്ട്‌. സ്വകാര്യതയിലേക്ക്‌ കടന്നുകയറരുതെന്ന്‌ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകിയെന്നും അറിയിച്ചു.

ഹാഥ്‌രസിൽ നിഷ്‌ഠുരമായ കൂട്ട ബലാത്സംഗക്കൊല വധശ്രമമായി ചുരുക്കാനുള്ള നീക്കമാണെന്നും നീതി ലഭിക്കണമെങ്കിൽ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ഹർജിക്കാരനായ സമൂഹ്യപ്രവർത്തകൻ സത്യമാദുബേ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top