09 August Sunday

രാജസ്ഥാനിലും കോൺഗ്രസ്‌ വീഴുന്നു ; 30ൽപ്പരം കോൺഗ്രസ്‌ എംഎൽഎമാരും ഏതാനും സ്വതന്ത്ര അംഗങ്ങളും പിന്തുണ പിൻവലിച്ചതായി പൈലറ്റ്‌ ‌

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020


ന്യൂഡൽഹി
രാജസ്ഥാനിൽ അശോക്‌ ഗെലോട്ട്‌ മന്ത്രിസഭയ്‌ക്ക്‌ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന്‌ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്‌. 30ൽപരം കോൺഗ്രസ്‌ എംഎൽഎമാരും ഏതാനും സ്വതന്ത്ര അംഗങ്ങളും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി  പിസിസി അധ്യക്ഷൻ കൂടിയായ പൈലറ്റ്‌ ‌ അവകാശപ്പെട്ടു. മുഖ്യമന്ത്രിയുമായുള്ള കടുത്ത ഭിന്നതയെതുടർന്ന്‌ ഡൽഹിയിലെത്തി ബിജെപി നേതാവ്‌ ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്‌ച നടത്തിയശേഷമാണ്‌ പ്രഖ്യാപനം‌. തിങ്കളാഴ്‌ച രാവിലെ 10.30ന്‌ നിയമസഭ കക്ഷിയോഗം ചേരും‌. യോഗത്തിൽ പങ്കെടുക്കാൻ കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ നൽകിയ നിർദേശം പൈലറ്റ്‌പക്ഷം തള്ളി.   ഗെലോട്ട്‌ തിങ്കളാഴ്‌ച ഗവർണറെ കാണുമെന്നും അഭ്യൂഹമുണ്ട്‌. 

2018ൽ സർക്കാർ രൂപീകരണംമുതൽ ഗെലോട്ടും പൈലറ്റും ഭിന്നതയിലാണ്‌. രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ ബിജെപി രാഷ്ട്രീയ കുതിരകച്ചവടത്തിന്‌ ശ്രമിച്ചത്‌ അന്വേഷിക്കുന്ന പൊലീസ്‌ സംഘം  പൈലറ്റിനു നോട്ടീസ്‌ ‌ അയച്ചതാണ്‌ ഒടുവിലത്തെ ‌ പ്രകോപനം.

സഭയിലെ ബലാബലം‌
ഇരുനൂറ്‌ അംഗ നിയമസഭയിൽ കോൺഗ്രസിന്‌ 107 അംഗങ്ങള്‍‌. സ്വതന്ത്രർ അടക്കം 12 എംഎൽഎമാരുടെയും പിന്തുണയുണ്ട്‌. ബിജെപിക്കും ഘടകകക്ഷിക്കുമായി 75 അംഗങ്ങള്‍‌. കോൺഗ്രസിൽ പിളർപ്പുണ്ടായാൽ  സ്വതന്ത്രരെയും കൂടെ കൂട്ടാമെന്ന്‌ ബിജെപി കരുതുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top