21 August Wednesday

ബിജെപി പ്രചാരണത്തിന‌് കോൺഗ്രസ‌് നേതാവ‌്; പാർടി വിട്ടെന്നും ഇല്ലെന്നും

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019

ന്യൂഡൽഹി
ബിജെപി സ്ഥാനാർഥിയായ മകനുവേണ്ടി മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ‌് നേതാവും നിയമസഭയിലെ പ്രതിപക്ഷനേതാവുമായ രാധാകൃഷ‌്ണ വൈഖെ പാട്ടീൽ പ്രചാരണം തുടങ്ങി.  ഇതിനെതിരെ കോൺഗ്രസ‌് ഹൈക്കമാൻഡിന‌് എൻസിപി  പരാതി നൽകി.

രാധാകൃഷ‌്ണയുടെ മകൻ സുജയ‌് വൈഖെ പാട്ടീൽ  അഹമ്മദ‌്നഗർ മണ്ഡലത്തിലാണ‌് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത‌്. കോൺഗ്രസുമായി സഖ്യത്തിലുള്ള എൻസിപിയുടെ സംഗ്രാം ജഗ‌്തപാണ‌് ‌മുഖ്യഎതിരാളി.    മകൻ ബിജെപിയിൽ പോയതിനെത്തുടർന്ന‌് രാധാകൃഷ‌്ണയ‌്ക്കെതിരെ സംസ്ഥാനത്തെ ഒരു വിഭാഗം കോൺഗ്രസ‌് നേതാക്കൾ രംഗത്തുവന്നിരുന്നു. രാധാകൃഷ‌്ണ പ്രതിപക്ഷനേതൃസ്ഥാനം രാജിവച്ചതായും വാർത്തകൾ വന്നു. പിന്നീട‌് വാർത്തകൾ നിഷേധിച്ചു.  സംഭവവികാസങ്ങൾ കോൺഗ്രസിനെ ശരിക്കും വെട്ടിലാക്കി. ഇക്കൊല്ലം ഒക്ടോബറോടെ സംസ്ഥാനത്ത‌് നിയമസഭാ  തെരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top