13 December Friday

മണിപ്പൂരിൽ യുവതി വെടിയേറ്റു മരിച്ചു; മൂന്ന് ദിവസത്തിനിടയിൽ രണ്ടാമത്തെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ഇംഫാൽ > മണിപ്പൂരിൽ യുവതി വെടിയേറ്റു മരിച്ചു. സബാം സോഫിയ എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. ബിഷ്ണുപൂർ ജില്ലയിൽ ഇന്നലെ രാവിലെയാണ് സംഭവം. ജില്ലാ അതിർത്തിയായ ചുരാചന്ദ്പൂരിന് സമീപം വയലിൽ ജോലിചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നലെ രാവിലെ 11ഓടെയാണ് ആക്രമണമുണ്ടായത്. വയലിൽ ഇരുപതോളം ആളുകൾ ജോലി ചെയ്തിരുന്നതായാണ് വിവരം. ഇവർ തലനാരിഴയ്ക്ക് ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റ യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമികൾക്കായി തിരച്ചിൽ തുടരുന്നു.

കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിൽ സായുധസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനു പിന്നാലെ യുവതി കൊല്ലപ്പെട്ടിരുന്നു. വെടിവച്ച ശേഷം യുവതിയെ ചുട്ടുകൊല്ലുകയായിരുന്നു. അക്രമികൾ വീടുകൾക്ക് തീയിടുകയും ചെയ്തു. പ്രദേശത്തെ സ്കൂളിലെ അധ്യാപികയായ 31കാരിയാണ് മരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top