05 August Wednesday

13ന്‌ നിർമാണ തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020


ന്യൂഡൽഹി
നിർമാണ മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്രസർക്കാരിന്റെ കോർപറേറ്റ്‌ പ്രീണന നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ കൺസ്‌ട്രക്ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ(സിഐടിയു) നേതൃത്വത്തിൽ ജൂലൈ 13ന്‌ രാജ്യവ്യാപക പ്രതിഷേധദിനം ആചരിക്കും. കോവിഡ്‌ സുരക്ഷാ നടപടിക്രമം പാലിച്ച് അരലക്ഷം കേന്ദ്രങ്ങളിൽ അഞ്ചുലക്ഷം തൊഴിലാളികൾ പങ്കെടുക്കും.

ബിൽഡിങ്‌ ആൻഡ്‌ അദർ കൺസ്‌ട്രക്ഷൻ ക്ഷേമനിയമം–-1996 സംരക്ഷിക്കുക, നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിനെ ഇതര ബോർഡുകളിൽ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നിർമാണ മേഖലയിൽ  പൊതുനിക്ഷേപം വർധിപ്പിക്കുക, സിമന്റ്, കമ്പി,പെയിന്റ് എന്നിവയുടെ വിലക്കയറ്റം തടയുക, മണലും കല്ലും പോലുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യത ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രതിഷേധമെന്ന്‌ ജനറൽ സെക്രട്ടറി വി ശശികുമാർ അറിയിച്ചു.

ആദായനികുതിദായകരല്ലാത്ത  കുടുംബങ്ങൾക്ക്‌ പ്രതിമാസം 7,500 രൂപ സഹായം നൽകുക, ഓരോരുത്തർക്കും പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, ഇന്ധനവിലവർധന ഉപേക്ഷിക്കുക, കുടിയേറ്റ നിയമം 1979 സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും  ഫെഡറേഷൻ ഉന്നയിക്കുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top