24 October Thursday

ആജീവനാന്തകാലത്തേക്ക് ഒരു ജോലി പ്രതീക്ഷിച്ചല്ല കോണ്‍ഗ്രസിലേക്ക് വന്നത്: ശശി തരൂര്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

ന്യൂഡല്‍ഹി > താന്‍ കോണ്‍ഗ്രസിലേക്ക് വന്നത് ആജീവനാന്തകാലത്തേക്കായി ഒരു ജോലി പ്രതീക്ഷിച്ചു കൊണ്ടല്ലെന്ന്  ശശി തരൂര്‍ എംപി. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതിയില്ലെന്നും തരൂര്‍ പറഞ്ഞു. ആശയങ്ങള്‍ കേവലം സീറ്റുകള്‍ ലഭിക്കാനോ വോട്ട് നേടാനോ വേണ്ടി മാത്രം ത്യാഗം ചെയ്യാന്‍ സാധിക്കില്ലെന്നും തരൂര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച്കൊണ്ട് തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നും തരൂര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. സംഘപരിവാറിന്റെ പ്രധാന അജന്‍ഡകളിലൊന്നായ ഏകീകൃത സിവില്‍ കോഡ് മോശം ആശയമായി ആരും പറയില്ലെന്നും തരൂര്‍ 'ദി ഹിന്ദു വേ' എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിനുമുമ്പ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അങ്ങേയറ്റം മതബോധം നിലനില്‍ക്കുന്ന ഇന്ത്യയില്‍ മതേതരത്വമെന്നത് ചേരാത്ത കാര്യമാണെന്നും തരൂര്‍ 'ദി ഹിന്ദു വേ' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top