21 September Monday

മസ്‌ജിദ് നിർമാണത്തിന്‌ ക്ഷണിച്ചാലും പോകില്ല:‌ യോഗി ആദിത്യനാഥ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


ന്യൂഡൽഹി
അയോധ്യയില്‍ മസ്‌ജിദ് നിർമാണ ഉദ്‌ഘാടന ചടങ്ങിൽ ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന്‌ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. യോഗിയും ഹിന്ദുവുമായതിനാൽ മസ്‌ജിദിൽ പോകില്ല. മസ്‌ജിദ്‌ നിർമാണത്തിൽ പങ്കാളിയല്ല. ആരുംതന്നെ ക്ഷണിക്കില്ലെന്ന്‌ അറിയാമെന്നും ചാനല്‍ അഭിമുഖത്തിൽ  പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പ്രകാരം അയോധ്യയില്‍ മറ്റൊരിടത്ത് നിര്‍മിക്കേണ്ട മസ്ജിദിന്റെ നിര്‍മാണചടങ്ങില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തോടാണ് യുപി മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി എന്നനിലയിൽ ഒരു മതവിഭാഗത്തോടും അകലം പാലിക്കില്ല. ഹിന്ദു എന്ന നിലയിൽ ആരാധനയ്‌ക്കും മതാനുഷ്‌ഠാനത്തിനും അവകാശമുണ്ട്‌. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാൻ‌ അവകാശമില്ല. മസ്‌ജിദ്‌ നിർമാണത്തില്‍ ഭാഗമല്ലാത്തതിനാൽ പോകാൻ ആഗ്രഹമില്ല. അവർ ക്ഷണിച്ചാൽ പലരുടെയും മതനിരപേക്ഷത അപകടത്തിലാകും. ഇഫ്‌താറിലോ മറ്റ്‌ ചടങ്ങുകളിലോ തലപ്പാവ്‌ വച്ച്‌ പങ്കെടുക്കുന്നതല്ല മതനിരപേക്ഷതയെന്നും യോഗി പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ ആദിത്യനാഥ്‌ പങ്കെടുത്തിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top