24 January Friday

ചണ്ഡീഗഢിൽ അധ്യാപികയെ സ്‌കൂൾ വളപ്പിൽ വെടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

ചണ്ഡീഗഡ്‌> സ്‌കൂൾ അധ്യാപികയെ അഞ്ചുവയസുള്ള  മകൾക്കുമുമ്പിൽവച്ച്‌ അജ്ഞാതൻ വെടിവച്ചുകൊന്നു. ചണ്ഡീഗഢിലെ മൊഹാലി ജില്ലയിൽ വ്യാഴാഴ്‌ച രാവിലെയാണ്‌ സംഭവം.

ഖരാർ നഗരത്തിലെ സ്‌കൂളിനുപുറത്ത്‌ സ്‌കൂട്ടർ പാർക്ക്‌ ചെയ്യവേയാണ്‌ സർബ്‌ജിത്ത്‌ കൗറിന്‌ വെടിയേറ്റത്‌.

മുഖംമൂടി ധരിച്ചു വന്നയാളാണ്‌ കൊലപാതകിയെന്ന്‌ പൊലീസ്‌ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യത്തിൽ ഇയാൾ സ്ഥലത്തുനിന്ന്‌ ഓടിപ്പോകുന്നതായും കാണുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top