18 October Friday
അനുകൂലവിധി യെച്ചൂരിയുടെ ഹർജിയിൽ

സിപിഐ എം പോരാട്ടത്തിന്‌ വിജയം; തരിഗാമിയെ ഡൽഹി എയിംസിലേക്ക്‌ മാറ്റാൻ സുപ്രീകോടതി ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

ന്യൂഡല്‍ഹി> കശ്മീരിന്റെ  സവിശേഷ അധികാരം റദ്ദാക്കിയ കേന്ദ്രം   വീട്ടു തടങ്കലിലാക്കിയ  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക്  ഉടനെ മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ദെ, അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. സത്യവാങ്‌ മൂലത്തിൽ യെച്ചൂരി വേറേയും പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതേകുറിച്ച്‌ പ്രതികരിക്കേണ്ടത്‌ കേന്ദ്രസർക്കാർ ആണെന്നും കോടതി പറഞ്ഞു.                                                                                                                                                                                                                                                                                                     
സുപ്രീംകോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം യെച്ചൂരി തരിഗാമിയെ സന്ദർശിച്ചിരുന്നു.അവിടെ  ഡോക്‌ടറെ വിളിച്ചുവരുത്തി തരിഗാമിയെ പരിശോധിപ്പിക്കുകയും ചെയ്‌തിരുന്നു. തുടർന്ന്‌  ഡൽഹിയിലെത്തിയ യെച്ചൂരി ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടികാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. 72-കാരനായ തരിഗാമിയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും കോടതിയെ ധരിപ്പിച്ചിരുന്നു.

സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയാണ്‌ യെച്ചൂരിക്ക് തരിഗാമിയെ സന്ദര്‍ശിക്കാനുള്ള അനുമതി നേടിയത്‌.


പ്രധാന വാർത്തകൾ
 Top