15 November Friday

സിപിഐ എം നേതൃത്വത്തിൽ തമിഴ്നാട്ടില്‍ ദളിതരുടെ ഭൂമി തിരിച്ചുപിടിച്ചു

ഇ എന്‍ അജയകുമാര്‍Updated: Wednesday Oct 2, 2019



കോയമ്പത്തൂർ
തമിഴ‌്നാട്ടിലെ മൂന്നു ജില്ലയിൽ ദളിതർക്ക‌് അവകാശപ്പെട്ട ഭൂമി സിപിഐ എമ്മും തമിഴ‌്നാട‌് അൺ ടച്ച്‌ബിലിറ്റി ഇറാഡിക്കേഷൻ ഫ്രൻഡും ചേർന്ന്‌ തിരിച്ചുപിടിച്ചു. ധർമപുരി, തിരുവണ്ണാമല, ഈറോഡ‌് ജില്ലകളിലാണ്‌ ദളിതരുടെ ഭൂമി തിരിച്ചുപിടിച്ചത്‌. റവന്യു അധികൃതർ സമരസ്ഥലത്ത‌് നേരിട്ടെത്തി പട്ടയപ്രകാരം ഭൂമി നൽകാമെന്ന്‌ അറിയിച്ചു. 

കർഷകത്തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ കമ്യൂണിസ‌്റ്റ‌്പാർടിയുടെ ആദ്യകാല നേതാവ‌് പി ശ്രീനിവാസറാവുവിന്റെ ചരമദിനത്തിലാണ‌് പ്രക്ഷോഭ വിജയം.

ധർമപുരി ജില്ലയിൽ ഉങ്കരാണ അള്ളി ഗ്രാമത്തിൽ മൂന്ന്‌ ഏക്കറും തിരുവണ്ണാമലയിൽ പത്ത‌് ഏക്കർ നെൽപ്പാടവും പിടിച്ചെടുത്തു. ആദിദ്രാവിഡർക്ക‌് സ്വന്തമായ പഞ്ചമിനിലമാണിത‌്. ഇരുളവിഭാഗത്തിലെ 18പേർക്കാണ്  ഈ ഭൂമി നൽകിയിരുന്നത‌്. ഈ ഭൂമിയും സ്വകാര്യ വ്യക്തികൾ കൈയടക്കിയിരുന്നു. ഈറോഡ‌് ജില്ലയിൽ സത്യമംഗലം തോപ്പൂരിലെ ഏഴേക്കർ  ഭൂമിയാണ‌് പിടിച്ചെടുത്തത‌്. 243 പേർക്ക‌് പട്ടയം നൽകിയിരുന്നതാണിത്‌. 

2011 ജൂൺ 21നാണ‌്  അഞ്ചു സെന്റ‌് ഭൂമിവീതം സൗജന്യമായി നൽകിയത്‌. 2012ലാണ‌് ഈറോഡിൽ 243പേർക്ക‌് പട്ടയം നൽകിയത‌്. തിരുവണ്ണാമലയിലെ നെൽപ്പാടം ഇരുളരുടേതാണ‌്. അത‌് സ്വകാര്യവ്യക്തികൾ കൈവശപ്പെടുത്തിയതാണ്‌. ഭൂമി കൈവശപ്പെടുത്തിയവരെ  ഒഴിപ്പിച്ച‌് തങ്ങൾക്ക്‌ അവകാശപ്പെട്ട ഭൂമി അനുവദിച്ചുതരണമെന്ന‌് 2013ൽ കലക്ടർക്കും മന്ത്രിമാർക്കും നിവേദനം നൽകി. എന്നാൽ, ഒരു നടപടിയുമുണ്ടായില്ല. തുടർന്നാണ‌് സിപിഐ എം സമരം പ്രഖ്യാപിച്ചത്‌.


പ്രധാന വാർത്തകൾ
 Top