03 August Monday

വീണ്ടും 20,000 കടന്ന്‌ രോഗികൾ, മരണം 18,000 ത്തിലേറെ; ആകെ രോഗികൾ 6.25 ലക്ഷം കടന്നു

എം പ്രശാന്ത‌്Updated: Friday Jul 3, 2020


ന്യൂഡൽഹി
രാജ്യത്ത്‌ ഒരുദിവസത്തെ കോവിഡ്‌ ബാധിതർ വീണ്ടും ഇരുപതിനായിരം കടന്നു. മരണം 18,000 ത്തിലേറെയായി. ആകെ രോഗികൾ 6.25 ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ വീണ്ടും ആറായിരത്തിലേറെയായി രോഗികൾ. തമിഴ്‌നാട്ടിൽ ആദ്യമായി രോഗികൾ  നാലായിരം കടന്നപ്പോൾ കർണാടകയിൽ ആദ്യമായി ഒരു ദിവസം 1500 കടന്നു. കഴിഞ്ഞ ആറുദിവസമായി രാജ്യത്ത്‌ റിപ്പോർട്ടുചെയ്യപ്പെട്ടത്‌ 1.16 ലക്ഷത്തിലേറെ രോഗികളാണ്‌. 2500 ലേറെ മരണവും.

രാജ്യത്ത്‌ ഒരുദിവസം രോഗികൾ ആദ്യമായി ഇരുപതിനായിരം കടന്നത്‌ ജൂൺ 27 നാണ്‌–- 20142. തുടർന്ന്‌ രണ്ടുദിവസം 18000 പരിധിയിലായിരുന്നെങ്കിലും വ്യാഴാഴ്‌ച വീണ്ടും ഇരുപതിനായിരം കടന്നു.  സ്ഥിതി ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ വ്യാഴാഴ്‌ച 6330 രോഗികൾ. ഇത്‌ രണ്ടാം തവണയാണ്‌ ആറായിരം കടക്കുന്നത്‌. ജൂൺ 27 ന്‌ 6368 ആയിരുന്നു. മഹാരാഷ്ട്രയിൽ 125 പേർകൂടി മരിച്ചതോടെ ആകെ മരണം 8178 ലെത്തി. ആകെ രോഗികൾ 186626.

തമിഴ്‌നാട്ടിൽ രോഗികൾ ലക്ഷത്തിലേക്ക്‌
മഹാരാഷ്ട്ര കഴിഞ്ഞാൽ കോവിഡ്‌ സ്ഥിതി രൂക്ഷമായ തമിഴ്‌നാട്ടിൽ രോഗികൾ ഒരു ലക്ഷത്തോടടുത്തു. വ്യാഴാഴ്‌ച 4343 പുതിയ രോഗികളും 57 മരണവും റിപ്പോർട്ടുചെയ്‌തു. ഒരു ദിവസം ഇത്രയധികം രോഗികൾ ആദ്യമാണ്‌. ആകെ രോഗികൾ 98392. ആകെ മരണം 1321. ചെന്നൈയിൽ 2027 പുതിയ രോഗികൾ. ആകെ രോഗികൾ 62598 ആയി. 964 മരണം.

ഡൽഹിയിൽ 2373 രോഗികളും 61 മരണവും. ആകെ കേസുകൾ 92175. മരണം 2864. കർണാടകയിൽ 1502 കേസുകളും 19 മരണവും. ഇത്രയും രോഗികൾ ഇതാദ്യമാണ്‌. ആകെ രോഗികൾ 18000 കടന്നു. ഗുജറാത്തിൽ 681 രോഗികളും 19 മരണവും. ആന്ധ്രയിൽ 845 പുതിയ കേസുകളും അഞ്ച്‌ മരണവും. ആകെ കേസുകൾ 16000 കടന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top