10 September Tuesday

വിവാഹം കഴിഞ്ഞിട്ട് മണിക്കൂറുകൾ; നവവധുവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

ബം​ഗളൂരു > വിവാഹം കഴിഞ്ഞിട്ട് മണിക്കൂറുകൾക്കുള്ളിൽ നവവധുവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കർണാടകത്തിലെ കെജിഎഫ് ചമ്പരസനഹള്ളിയിൽ വ്യാഴം വൈകിട്ട് ആറോടെയാണ് സംഭവം. 19കാരിയായ ലിഖിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നവീൻ (27) പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെയാണ് ഗ്രാമത്തിലെ കല്യാണമണ്ഡപത്തില്‍വെച്ച് നവീനും ലിഖിതയും വിവാഹിതരായത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം നവദമ്പതിമാരും ബന്ധുക്കളും നവീന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയി. ഇവിടെ എല്ലാവര്‍ക്കും ഭക്ഷണമൊരുക്കിയിരുന്നു. ഇതിനുശേഷം ബന്ധുക്കള്‍ പുറത്തുപോയതിന് പിന്നാലെ നവീന്‍ മുറി അകത്തുനിന്ന് പൂട്ടി. തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മുറിയില്‍നിന്ന് ലിഖിതയുടെ നിലവിളി കേൾക്കുകയായിരുന്നു.

ജനലിൽ കൂടെ നോക്കിയപ്പോൾ ലിഖിതയെ നവീൻ കത്തി കൊണ്ട് വെട്ടുന്നതാണ് കണ്ടത്. തുടർന്ന് മറ്റുബന്ധുക്കളെത്തി വാതിൽ തുറന്ന് അകത്തുകടക്കുകയായിരുന്നു. ലിഖിതയെയും നവീനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലിഖിതയുടെ ജീവൻ രക്ഷിക്കാനായില്ല. ആന്‍ഡേഴ്‌സണ്‍പേട്ടിൽ തുണിക്കട നടത്തുകയാണ് നവീൻ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലന്നും പൊലീസ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top