26 June Wednesday

കന്നിവോട്ടർമാർ കൂടുതൽ ബംഗാളിൽ, രണ്ടാമത‌് യുപി

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019

ന്യൂഡൽഹി > ലോക‌്സഭാ പൊതുതെരഞ്ഞെടുപ്പിൽ എറ്റവും കൂടുതൽ കന്നിവോട്ടർമാരുള്ളത‌് പശ്ചിമബംഗാളിൽ. 20 ലക്ഷം വോട്ടർമാരാണ‌് ആദ്യ വോട്ട‌് വേഖപ്പെടുത്താനായി ബംഗാളിലുള്ളത‌്. 16.7 ‌ലക്ഷം കന്നി വോട്ടർമാരുമായി ഉത്തർപ്രദേശാണ‌് രണ്ടാം സ്ഥാനത്ത‌്. 13.6 ലക്ഷം പേരുമായി മധ്യപ്രദേശ‌് മൂന്നാമതുണ്ട‌്.കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനേക്കാൾ 8.4 കോടി വോട്ടർമാരാണ‌് ഇപ്രാവശ്യം അധികമുള്ളത‌്. ഇതിൽത്തന്നെ ഒന്നരക്കോടി വോട്ടർമാർ 18 നും 19നും ഇടയിൽ പ്രായമുള്ളവരാണ‌്. രാജ്യത്തെ മൊത്തം വോട്ടർമാരിൽ 1.66 ശതമാനം പേർ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ പോകുന്നവരാണെന്ന‌് തെരഞ്ഞെടുപ്പ‌് കമീഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

രാജസ്ഥാൻ –- 12.8 ലക്ഷം, മഹാരാഷ‌്ട്ര–-11.9 ലക്ഷം, തമിഴ‌്നാട‌് –- 8.8 ലക്ഷം, ആന്ധ്രപ്രദേശ‌്–- 5.3 ലക്ഷം, ഡൽഹി - –- 97,684 എന്നിങ്ങനെയാണ‌് മറ്റു സംസ്ഥാനങ്ങളുടെ കന്നി വോട്ടർമാരുടെ എണ്ണം. ഏഴുഘട്ടങ്ങളിലായി നടക്കുന്ന ലോക‌്സഭാ തെരെഞ്ഞടുപ്പ‌് ഏപ്രിൽ 11നാണ‌് വോട്ടെടുപ്പ‌് തുടങ്ങുക. മെയ‌് 23 ‌ന‌് ഫലം പ്രഖ്യാപിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top