08 December Sunday

ഇന്ത്യയുടെ പുതിയ ഭൂപടത്തിനെതിരെ നേപ്പാൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

കാഠ്‌മണ്ഡു >  ജമ്മു കശ്‌മീർ വിഭജനത്തെ തുടർന്ന്‌ ഇന്ത്യ പരിഷ്‌കരിച്ച്‌ പുറത്തുവിട്ട ഭൂപടത്തിനെതിരെ നേപ്പാൾ. ഭൂപടത്തിൽ ഉത്തരാഖണ്ഡിലെ പിത്തോറാഗഡ്‌ ജില്ലയിലായി കാണിച്ചിട്ടുള്ള കാലാപാനി പ്രദേശം തങ്ങളുടേതാണെന്ന്‌ നേപ്പാൾ സർക്കാർ പറയുന്നു. നേപ്പാളിലെ ദാർചൂല ജില്ലയിലാണ്‌ പ്രദേശം എന്നാണ്‌ ഒരു നേപ്പാളി പത്രം റിപ്പോർട്ട്‌ ചെയ്‌തത്‌.

ഇന്ത്യയുടെ പുതിയ ഭൂപടം ആഭ്യന്തര ആവശ്യത്തിനുള്ളതാണെന്നും അന്താരാഷ്‌ട്ര അതിർത്തി കാണിക്കാനല്ലെന്നും ഒരു നേപ്പാളി ഉദ്യോഗസ്ഥൻ പറഞ്ഞു. പുതിയ ഭൂപടത്തിൽ പാക്‌ അധീന കശ്‌മീർ പുതുതായി സൃഷ്‌ടിക്കപ്പെട്ട കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്‌മീരിലും  ഗിൽഗിത്‌ ബാൾട്ടിസ്ഥാൻ കേന്ദ്രഭരണപ്രദേശമായ ലഡാക്കിലുമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top