09 October Wednesday

നീറ്റ് ചോദ്യപേപ്പര്‍ കുംഭകോണം ; ചോദ്യപേപ്പര്‍ മോഷ്ടിച്ച എൻജിനിയര്‍ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024


ന്യൂഡൽഹി
നീറ്റ് ചോദ്യപേപ്പര്‍ കുംഭകോണത്തിൽ രണ്ടു പേരെ കൂടി സിബിഐ അറസ്റ്റുചെയ്തു. ജാര്‍ഖണ്ഡിലെ ഹസാരി ബാ​ഗിലെ കേന്ദ്രത്തിൽ നിന്ന് നീറ്റ് യുജി ചോദ്യപേപ്പര്‍ മോഷ്ടിച്ചെന്ന് സംശയിക്കുന്ന ജംഷഡ്പുര്‍ എൻഐടിയിലെ 2017 ബാച്ച് സിവിൽ എൻജിനിയര്‍ ആദിത്യ എന്ന പങ്കജ് കുമാര്‍, ഇയാളെ സഹായിച്ച രാജു സിങ് എന്നിവരാണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡ് ബൊക്കാറോ സ്വദേശിയായ പങ്കജ് കുമാറിനെ പട്നയിൽ നിന്നും ചോദ്യപേപ്പര്‍ സംഘത്തിലെ മറ്റുള്ളവര്‍ക്ക് കൈമാറാൻ സഹായിച്ച രാജു സിങ്ങിനെ ഹസാരിബാ​ഗിൽ നിന്നുമാണ് പിടികൂടിയത്. നീറ്റ് കുംഭകോണത്തിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top