08 December Wednesday

പ്രതികളെ വർഷങ്ങൾ ജയിലിലിട്ടാൽ വിചാരണയുടെ ആവശ്യമെന്ത്

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021


ന്യൂഡൽഹി
പ്രതികളെ വർഷങ്ങളോളം വെറുതേ ജയിലിലിടാനാണ്‌ ഉദ്ദേശിക്കുന്നതെങ്കിൽ വിചാരണയുടെ ആവശ്യമെന്തെന്ന്‌ സുപ്രീംകോടതി. മയക്കുമരുന്ന് നിരോധന നിയമപ്രകാരം അറസ്‌റ്റിലായ അറുപത്താറുകാരനെ നാലുവർഷം ജയിലിലിട്ട ദേശീയ നർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോയോടായിരുന്നു (എൻസിബി) ചോദ്യം. 2017ൽ അറസ്‌റ്റിലായ പ്രതിയുടെ വിചാരണ അടുത്തൊന്നും പൂർത്തിയാകാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കാൻ കോടതി നിർദേശിച്ചു. 35 കിലോ കഞ്ചാവ്‌ കൈവശം വച്ചതിനാണ്‌ പ്രതി അറസ്റ്റിലായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top