18 October Friday

പാർടിയും ചുവന്ന കൊടിയും എന്നും ആവേശം: നവ്യാനായർ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

  ഗുരുവായൂർ > സിപിഐ എം  കുടുംബസംഗമത്തിൽ സിനിമാതാരം നവ്യ നായരും. ​ഗുരുവായൂർ ലോക്കലിലെ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് കുടുംബസം​ഗമത്തിലാണ് നവ്യ പങ്കെടുത്തത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ നവ്യ, ക്ഷേത്രം മാനേജരും സിപിഐ എം ഗുരുവായൂർ ലോക്കൽകമ്മിറ്റി അംഗവുമായ പി ശങ്കുണ്ണിരാജുമായി  സംസാരിക്കുന്നതിനിടെയാണ് കുടുംബസംഗമം നടക്കുന്ന കാര്യം അറിയുന്നത്.  സന്തോഷത്തോടെ തന്റെ പാർടിയുടെ പരിപാടിയിൽ താൻ പങ്കെടുക്കുമെന്ന്  അറിയിക്കുകയായിരുന്നു. നവ്യ നായർ  എത്തിയതോടെ കുടുംബസംഗമത്തിൽ പങ്കെടുക്കാനെത്തിയ പാർടി പ്രവർത്തകർക്കും നാട്ടുകാർക്കും ആഹ്ലാദമായി. ‘ഈ പാർടിയും ചുവന്ന കൊടിയും എനിക്കെന്നും ആവേശമാണ്‌’ എന്ന  നവ്യയുടെ പ്രസം​ഗംകൂടിയായതോടെ  കുടുംബസംഗമം ആവേശകരമായി. കുടുംബസംഗമം സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പി ശങ്കുണ്ണിരാജ് അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗം എ വി പ്രശാന്ത്, കെ ആർ സൂരജ്, കെ എൻ രാജേഷ് എന്നിവർ സംസാരിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top