04 July Monday

നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

ന്യൂഡൽഹി> വാഹനാപകടക്കേസിൽ കോൺ​ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷ. 1988ൽ ഉണ്ടായ റോഡ് അപകടത്തിൽ ​ഗുർനാം സിങ് എന്നയാൾ മരിച്ച കേസിലാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. കേസിൽ 2018ലാണ് മേയിൽ കേസിൽ നവ്ജ്യോദ് സിങ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയിൽ തിരുത്തൽ വരുത്തിയാണ് സുപ്രീംകോടതിയുടെ  വിധി.

34 വർഷം മുമ്പ് പട്യാലയിലെ ട്രാഫിക് ജങ്ഷനില്‍ വെച്ച് സിദ്ദുവും കൂട്ടരും ഗുര്‍നാമുമായി വാഹനം ഓടിച്ചത് സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന അക്രമത്തിലാണ് ഗുര്‍നാം കൊല്ലപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top